You are Here : Home / News Plus

ഉന്നത ഉദ്യോഗസ്ഥരുടെ വിചാരണക്ക് സര്‍ക്കാരിന്റെ അനുമതി വേണ്ട: സുപ്രീംകോടതി

Text Size  

Story Dated: Tuesday, December 17, 2013 11:58 hrs UTC

കോടതി മേല്‍നോട്ടം വഹിക്കുന്ന കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്‍്റെ മുന്‍കൂര്‍അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഒന്നിലാണ് സുപ്രീംകോടതി വിധി. ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യന്‍ കേന്ദ്രസര്‍ക്കാരിന്‍ അനുമതി വേണമെന്ന വ്യവസ്ഥ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്ന കേസുകള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസ് ആര്‍.എം ലോധ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്‍്റേതാണ് വിധി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More