You are Here : Home / News Plus

റിയാദില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ ശ്വാസമുട്ടി മരിച്ചു

Text Size  

Story Dated: Tuesday, December 17, 2013 11:55 hrs UTC

റിയാദില്‍ മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ ശ്വാസമുട്ടി മരിച്ചു. കായംകുളം സ്വദേശി മുഹമ്മദ് ബഷീര്‍ (37) ആണ് മരിച്ചത്.ശ്രീലങ്കന്‍ സ്വദേശിയാണ് മരിച്ച മറ്റൊരാള്‍ . റിയാദ് ആസ്ഥാനമായ അയ്മന്‍ മാന്‍പവര്‍ സപ്ലൈ കമ്പനി ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. താമസസ്ഥലത്തെ വൈദ്യുതി വിച്ഛേദിച്ചതിനെതുടര്‍ന്ന് തണുപ്പിനെ ചെറുക്കാന്‍ തീകൂട്ടിയതാണ് അപകടത്തിനിടയാക്കിയത്. മുറിയില്‍ പുകനിറഞ്ഞ് ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്.ഉത്തരേന്ത്യന്‍ സ്വദേശി ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More