You are Here : Home / News Plus

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുലിനെ പ്രഖ്യാപിച്ചേക്കും

Text Size  

Story Dated: Tuesday, December 17, 2013 06:03 hrs UTC

അടുത്ത മാസം 17ന് വിളിക്കുന്ന പ്രത്യേക എ.ഐ.സി.സി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കും. നാലു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി, സഖ്യകക്ഷികള്‍ കോണ്‍ഗ്രസുമായി അകലുന്ന സാഹചര്യം എന്നിവ മുന്‍നിര്‍ത്തിയാണിത്.
തെരഞ്ഞെടുപ്പിനുശേഷം മാത്രം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍, നേതാവാരെന്ന ചോദ്യം കൂടുതല്‍ ശക്തമാവുന്നത് കാണാതിരുന്നാല്‍ സാധ്യതകള്‍ കൂടുതല്‍ അപകടപ്പെടുമെന്നാണ് കോണ്‍ഗ്രസിന്‍െറ പുതിയ തിരിച്ചറിവ്. പാര്‍ട്ടി വൈസ് പ്രസിഡന്‍റായ രാഹുലിനെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത് അണികള്‍ക്കും സഖ്യകക്ഷികള്‍ക്കും വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസിന്‍െറ ജയസാധ്യതയെക്കുറിച്ച് കൂടുതല്‍ വിശ്വാസ്യത നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More