You are Here : Home / News Plus

കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു

Text Size  

Story Dated: Tuesday, December 17, 2013 05:47 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ണൂരില്‍ തുടങ്ങി. ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയിലാണ് പരിപാടി നടക്കുന്നത്.
ഇടതുമുന്നണിയുടെ ഉപരോധവും മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്ത് വന്‍സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നിന്നായി മൂവായിരത്തിലധികം പൊലീസുകാരെയാണ് വേദിയിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.
അതേസമയം, പരിപാടി നടക്കുന്ന വേദിക്കു പുറത്ത് എല്‍.ഡി.എഫിന്‍്റെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിക്കായി ഉമ്മന്‍ചാണ്ടി പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂരിലത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More