You are Here : Home / News Plus

വീട്ടമ്മമാരെ അണിനിരത്തി ക്ളിഫ് ഹൗസ് ഉപരോധിക്കും

Text Size  

Story Dated: Monday, December 16, 2013 06:08 hrs UTC

 

സോളാര്‍ വിഷയത്തില്‍ എല്‍.ഡി.എഫിന്‍െറ ക്ളിഫ് ഹൗസ് ഉപരോധം ശക്തമാക്കാന്‍ സി.പി.എം. സമരത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ച ആരോപണങ്ങള്‍ക്ക് വീട്ടമ്മമാരെ ഇടത് മുന്നണി ബാനറില്‍ അണിനിരത്തി മറുപടി പറയാനും നേതൃത്വം തീരുമാനിച്ചു. അതേസമയം സമരത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നേതൃത്വം തീര്‍ത്ത പ്രതിരോധത്തിന്‍െറ കാര്യത്തിലും സി.പി.എമ്മിനുള്ളില്‍ ആശയക്കുഴപ്പം ശക്തമായി.
മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി ഉപരോധത്തിനെതിരെ വീട്ടമ്മ ഉയര്‍ത്തിയ പ്രതിഷേധം മാധ്യമങ്ങളും പൊതുസമൂഹത്തിലെ ഒരുവിഭാഗവും ഏറ്റെടുത്ത് എല്‍.ഡി.എഫിന് എതിരായി ആയുധമാക്കിയ സാഹചര്യത്തിലാണ് സമരത്തിന്‍െറ സ്വഭാവത്തില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടില്‍ സി.പി.എം നേതൃത്വം എത്തിയത്. സമരത്തിനിടെ ബാരിക്കേഡ് കെട്ടി യാത്രാ തടസ്സം സൃഷ്ടിച്ചത് പൊലീസാണെന്നിരിക്കെ ഒരുവിഭാഗം മാധ്യമങ്ങള്‍ അത് സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരായി വഴിതിരിച്ച് വിടുകയായിരുന്നുവെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More