You are Here : Home / News Plus

ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി

Text Size  

Story Dated: Sunday, December 15, 2013 04:58 hrs UTC

ലോക്പാല്‍ ബില്ലിനെതിരേ സമാജ്‌വാദി പാര്‍ട്ടി. ലോക്പാല്‍ ബില്ലുമായി മുന്നോട്ടു പോയാല്‍ സീമാന്ധ്ര എം പിമാര്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി വീണ്ടും മുന്നറിയിപ്പ് നല്‍കി.21 അംഗങ്ങളാണ് ലോക്‌സഭയില്‍ എസ് പിക്കുള്ളത്. എസ് പിയും 14 പേരുള്ള ബിജു ജനതാദളും വോട്ടു ചെയ്താല്‍ നോട്ടീസിന് 47 പേരുടെ പിന്തുണയാകും. നോട്ടീസ് അംഗീകരിക്കാന്‍ ആവശ്യമായതിനെക്കാള്‍ മൂന്നു പേരുടെ കുറവേ അങ്ങനെയെങ്കിലുള്ളു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കത്ത് നല്‍കണം എന്ന് അഭിപ്രായവും ഒരു വിഭാഗം എസ് പി നേതാക്കള്‍ക്കുണ്ട്. ശിശ്‌റാം ഓലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റ് നാളെ പിരിയും എന്നതിനാല്‍ ലോക്പാല്‍ ബില്‍ ഇനി ചൊവ്വാഴ്ചയേ പരിഗണിക്കൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More