You are Here : Home / News Plus

ജനസമ്പര്‍ക്ക പരിപാടി ഇന്ന് തൊടുപുഴയില്‍; കനത്ത സുരക്ഷ

Text Size  

Story Dated: Monday, December 09, 2013 05:41 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി തിങ്കളാഴ്ച തൊടുപുഴ ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലേക്ക് എല്‍.ഡി.എഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും പ്രതിഷേധമാര്‍ച്ചും തടയലും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കനത്ത പൊലീസ് സുരക്ഷ ഉണ്ടാകും. സുഗമമായ നടത്തിപ്പിന് 2,250 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയില്‍ ഇതുവരെ 4007 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ തെരഞ്ഞെടുത്ത 271 അപേക്ഷകര്‍ മുഖ്യമന്ത്രിയെ ആദ്യം കാണും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More