You are Here : Home / News Plus

അരുണ്‍കുമാറിന്‍െറ നിയമനത്തില്‍ ക്രമക്കേടെന്ന്വിജിലന്‍സ് റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, December 07, 2013 10:04 hrs UTC

 

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതിലും സ്ഥാനകയറ്റം നല്‍കിയതിലും ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ഐ.എച്ച്,ആര്‍.ഡി നിയമനത്തിനാവശ്യമായ അധ്യാപന പ്രവൃത്തി പരിചയം അരുണ്‍കുമാറിന് ഇല്ലായിരുന്നുവെന്നും ഇതുണ്ടെന്ന് കാണിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഐ.സി.ടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് നിയമാനുസൃതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.റിപ്പോര്‍ട്ട് എ.ഡി.ജി.പിക്കാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍്റെ കാലത്ത് വി.എസ് മുഖ്യമന്ത്രിയായിരിക്കെയാണ് അരുണിനെ ഐ.എച്ച്.ആര്‍.ഡിയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തിയത്. അഡീഷണല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്നും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More