You are Here : Home / News Plus

ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

Text Size  

Story Dated: Saturday, December 07, 2013 09:59 hrs UTC

 

ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി തുടങ്ങി. ഇം.എസ്.എസ് സ്റ്റേഡിയത്തിലെ വേദിയില്‍ രാവിലെ ഒമ്പതിന് പരിപാടി ആരംഭിച്ചു. മുന്‍കൂട്ടി ലഭിച്ച 6,318 അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത 228 പരാതികളാണ് മുഖ്യമന്ത്രി പരിഗണിക്കുക. ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടുവരെ വൈകിട്ട് ആറു മണിക്ക് ശേഷവും പുതിയ പരാതികള്‍ സ്വീകരിക്കും.

പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. നിശ്ചിത സമയക്രമം അനുസരിച്ച് ടോക്കണ്‍ നല്‍കിയാവും അപേക്ഷകരെ വിളിക്കുക. അവശരായ രോഗികള്‍ പരിപാടിക്ക് നേരിട്ട് എത്തേണ്ടതില്ളെന്നും പകരം അപേക്ഷയോടൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More