You are Here : Home / News Plus

ക്ളിഫ് ഹൗസ് ഉപരോധം ഉച്ചവരെ

Text Size  

Story Dated: Friday, December 06, 2013 07:49 hrs UTC

 സോളാര്‍ സമരത്തിന്‍്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ എല്‍. ഡി. എഫ് നടത്താനിരുന്ന ക്ളിഫ് ഹൗസ് ഉപരോധം വെട്ടിക്കുറച്ചു. ഉപരോധം ഉച്ചവരെ മതിയെന്നാണ് പുതിയ തീരുമാനം. ക്ളിഫ് ഹൗസിലേക്കുള്ള പ്രധാനറോഡ് മാത്രമാകും ഉപരോധിക്കുക.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാന്‍ തീരുമാനിച്ചത്്. സെക്രട്ടറിയേറ്റ് ഉപരോധത്തിന്‍്റെ മാതൃകയില്‍ ക്ളിഫ് ഹൗസ് പൂര്‍ണമായി ഉപരോധിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനെതിര വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപരോധം ഉച്ചവരെയാക്കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More