You are Here : Home / News Plus

വിവാദ പരാമര്‍ശം: ആഭ്യന്തര മന്ത്രി വിശദീകരണം തേടി

Text Size  

Story Dated: Friday, December 06, 2013 05:24 hrs UTC

ജയിലിലെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ജയില്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബിനോട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണം ചോദിച്ചു. രണ്ട് വിഷയങ്ങളിലാണ് വിശദീകരണം ചോദിച്ചത്. (1) ടി.പി കേസിലെ വിചാരണത്തടവുകാരനായ മോഹനന്‍ മാസ്റ്റര്‍ ഭാര്യയും എം.എല്‍.എയുമായ കെ.കെ. ലതികയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ളെന്നും മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യേണ്ടി വന്നതെന്നുമുള്ള പരാമര്‍ശം. (2) ടി.പി. കേസില്‍ ശിക്ഷ ലഭിച്ചില്ളെങ്കിലും അവര്‍ ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ചതിന് ആറ് മാസം വരെ തടവ് ശിക്ഷ ഉറപ്പാക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു വിവാദം ഉയര്‍ത്തിയതെന്ന ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More