You are Here : Home / News Plus

കർദിനാളിനെതിരായ വ്യാജരേഖാ കേസ്; ഒരാള്‍ കൂടി പിടിയില്‍

Text Size  

Story Dated: Friday, July 12, 2019 05:15 hrs UTC

കർദിനാളിനെതിരായ വ്യാജരേഖാ കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തേ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയ് ആണ് കസ്റ്റഡിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കാൻ ആദിത്യനെ സഹായിച്ചെന്ന് കരുതുന്ന വിഷ്ണു റോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കാൻ വിഷ്ണു റോയി സഹായിച്ചെന്നാണ് വിവരം. നേരത്തേയുളള ചോദ്യം ചെയ്യലിൽ ചില മൊഴികൾ ഇയാൾക്കെതിരെ പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെത്തിയ കൊച്ചിയിൽ നിന്നുളള പൊലീസ് സംഘം വിഷ്ണു റോയിയെ കസ്റ്റഡിയിൽ എടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More