You are Here : Home / News Plus

എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി; പി ശശി ജില്ലാനേതൃത്വത്തിലേക്ക് മടങ്ങി വരുന്നു

Text Size  

Story Dated: Monday, March 11, 2019 07:40 hrs UTC

കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന് ചുമതല. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് ജില്ലാ സെക്രട്ടറിയായി ചുമതല നൽകിയത്. ഇന്ന് കണ്ണൂരിൽ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽ പി ശശി പങ്കെടുത്തു. അനുഭവസമ്പത്തും അണികൾക്കിടയിലെ സ്വാധീനവും പരിഗണിച്ചാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം എം വി ജയരാജന് നൽകുന്നത്. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം വി ജയരാജൻ മാറുന്ന സാഹചര്യത്തിൽ ഈ സ്ഥാനം പി ശശിയ്ക്ക് നൽകാനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More