You are Here : Home / News Plus

ചെന്നൈയില്‍ തീപിടിത്തം; നൂറുകണക്കിന് കാറുകള്‍ കത്തിനശിച്ചു

Text Size  

Story Dated: Sunday, February 24, 2019 02:15 hrs UTC

ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് സ്ഥലത്തുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറിലേറെ കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്റെ തീവ്രതയേറി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിതെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. നിലവില്‍ തീ അണച്ചിട്ടുണ്ടെങ്കിലും കനത്ത പുകയില്‍ മുങ്ങിയിരിക്കുകയാണ് സമീപപ്രദേശങ്ങള്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More