You are Here : Home / News Plus

കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം; ലീഗ് പ്രവർത്തകർക്ക് പരുക്ക്

Text Size  

Story Dated: Tuesday, January 01, 2019 08:01 hrs UTC

കോഴിക്കോട് കുറ്റ്യാടിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരുക്ക്. കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്ലിയാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സ്ഫോടനത്തിൽ അബ്ദുൾ മുസല്യാരുടെ മകൻ സാലിം, മുനീർ എന്നിവർക്കൊപ്പം ഒരാൾക്ക് കൂടി പരിക്കുണ്ട്. സാലിമിന്‍റെ കൈപ്പത്തി ആക്രമണത്തിൽ തകർന്നു. ഇയാളുടെ കൈപ്പത്തികൾ മുറിച്ച് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More