You are Here : Home / News Plus

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം

Text Size  

Story Dated: Tuesday, October 22, 2013 04:23 hrs UTC

കൊച്ചിയില്‍നിന്ന് കുണ്ടന്നുരിലേക്ക് പോകുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം.  സ്വകാര്യബസ്സിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ബസ്സില്‍ ആളൊഴിഞ്ഞനേരത്താണ് പീഡനശ്രമം ഉണ്ടായത്.
ചൊവ്വാഴ്ച മൂന്നു മണിയോടെയാണ് സംഭവം.പെണ്‍കുട്ടിയുടെ സീറ്റിന്റെ പിന്നില്‍ നിന്ന കണ്ടക്ടറും ക്ലീനറും കയറി പിടിക്കുകയായിരുന്നു. ഉടനെ പെണ്‍കുട്ടി മൊബൈലില്‍ തന്റെ സുഹൃത്തിനെ വിവരമറിയിച്ചു.
ബസിന്‍റെ ഡ്രൈവറോടും പെണ്‍കുട്ടി വിവരം പറഞ്ഞു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രതികളില്‍ ഒരാള്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ അടുത്തയാളെ ഡ്രൈവര്‍ തന്നെ പിടികൂടി. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More