You are Here : Home / News Plus

മാണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്‌ക്കാമെമെന്ന വാഗ്‌ദാനവുമായി സി.പി.എം

Text Size  

Story Dated: Saturday, August 02, 2014 01:15 hrs UTC

കോട്ടയം:കോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള രാഷ്‌ട്രീയസാഹചര്യമൊരുക്കാന്‍ ഏതറ്റംവരെയും പി.സി. ജോര്‍ജ്‌. ഇതു തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ്‌. മാണി മുഖ്യമന്ത്രിയാകണമെന്നതു പൊതുവികാരമായി പാര്‍ട്ടിയില്‍ ഉയര്‍ന്നു വരണം.യൂത്ത്‌ ഫ്രണ്ട്‌ (എം) സംസ്‌ഥാനനേതൃക്യാമ്പില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്‌. വിട്ടുവന്നാല്‍ കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ പിന്തുണയ്‌ക്കാമെമെന്ന വാഗ്‌ദാനവുമായി സി.പി.എം.മാണിയുടെ നീക്കത്തെ എതിര്‍ത്തിരുന്ന വി.എസ്‌. അച്യുതാനന്ദനും ഒടുവില്‍ സമ്മതം മൂളി.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്‌ (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം സി.പി.എമ്മിന്റെ വാഗ്‌ദാനം ചര്‍ച്ചചെയ്‌ത.മുഴുവന്‍ എം.എല്‍.എമാരെയും ഇടതുമുന്നണിയിലെത്തിക്കാമെന്ന കേരളാ കോണ്‍ഗ്രസിന്റെ ഉറപ്പിന്മേലാണു ചര്‍ച്ചകള്‍ അരംഭിച്ചത്‌. ത്രിതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ കേരളാ കോണ്‍ഗ്രസിന്റെ നിലപാടറിയണമെന്നാണ്‌ സി.പി.എം. ആവശ്യപ്പെട്ടിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.