You are Here : Home / News Plus

പ്ലസ്ടു: സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, July 31, 2014 08:46 hrs UTC

സംസ്ഥാനത്ത് പ്ലസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ പ്ലസ്ടു അനുവദിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് സര്‍ക്കാരിനോട് കോടതി ഈ നിര്‍ദേശം വെച്ചത്. കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് സർക്കാർ പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.