You are Here : Home / News Plus

ജയചന്ദ്രനെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു

Text Size  

Story Dated: Thursday, July 31, 2014 08:39 hrs UTC

അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി ആലപ്പുഴ പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനെ തെളിവെടുപ്പിന് വേണ്ടി തലസ്ഥാനത്തെത്തിച്ചു. എറണാകുളത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് രാവിലെ പത്തുമണിയോടെ ജയചന്ദ്രനെ തലസ്ഥാനത്തെത്തിച്ചത്. ഇയാളുടെ കൈതമുക്കിലുള്ള താമസസ്ഥലത്തെത്തിച്ചും തെളിവെടുത്തു. എഡിജിപി കെ. പത്മകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ജയചന്ദ്രനെ അന്വേഷണസംഘം ഇന്നലെ രാത്രിയോടെ എറണാകുളം നോര്‍ത്ത് സി.ഐ. ഓഫീസിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.