You are Here : Home / News Plus

ജാക്ക് കാലിസ് തൊപ്പിയഴിച്ചു

Text Size  

Story Dated: Wednesday, July 30, 2014 04:59 hrs UTC

ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്ലിലും ബിഗ്ബാഷ് ട്വന്റി-20 ലീഗിലും തുടര്‍ന്നും കളിക്കുമെന്ന് കാലിസ് വ്യക്തമാക്കി.
38-കാരനായ കാലിസ് മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 328 ഏകദിനങ്ങള്‍ കളിച്ച കാലിസ് 11,579 റണ്‍സും 273 വിക്കറ്റും നേടിയിട്ടുണ്ട്. 44.36 ആണ് ഏകദിന ശരാശരി. 17 സെഞ്ചുറികളും 86 അര്‍ധ സെഞ്ചുറികളും.166 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പാഡണിഞ്ഞ കാലിസ് 45 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 13,289 റണ്‍സ് നേടിയിട്ടുണ്ട്. 55.37 ആണ് ശരാശരി. 292 വിക്കറ്റുകളും കാലിസിന്റെ പേരില്‍ ടെസ്റ്റിലുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.