You are Here : Home / News Plus

ആയുധ ഫാക്ടറി ക്രമക്കേട്: സി.ബി.ഐ കുറ്റപത്രം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Text Size  

Story Dated: Tuesday, July 22, 2014 03:50 hrs UTC

പ്രതിരോധ വകുപ്പിന് കീഴിലെ ആയുധ ഫാക്ടറികളില്‍നിന്ന് കരാര്‍ നേടിയെടുക്കാന്‍ കൃത്രിമം നടത്തിയ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. കൃത്രിമ ഇടപാടിന്‍െറ കേന്ദ്രമായി പ്രവര്‍ത്തിച്ച ഹൈദരാബാദ് മേഡക് ആയുധ ഫാക്ടറി ജനറല്‍ മാനേജര്‍ വി.കെ. പാണ്ഡെ അടക്കമുള്ളവര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കുക. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ സുബി മല്ലിയെ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. പാണ്ഡെയെ കൂടാതെ തൃശൂര്‍ അത്താണി സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്സ് ലിമിറ്റഡ് മുന്‍ എം.ഡി ഡോ.എസ്. ഷാനവാസ്, മാര്‍ക്കറ്റിങ് മാനേജര്‍ എ.വല്‍സന്‍, മൈസൂരിലെ എ.എം.ഡബ്ളിയു -എം.ജി.എം ഫോര്‍ജിങ്സ് ലിമിറ്റഡ് എം.ഡി ടി. മുരളീധര്‍ ഭഗവത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍.മുകിലന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. മുഴുവന്‍ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
2012 ജനുവരിയില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്സ് ലിമിറ്റഡിന്‍െറ തൃശൂര്‍ അത്താണിയിലെ ഓഫിസിലാണ് സുബി മല്ലിയും ഡോ.ഷാനവാസും ഉള്‍പ്പെട്ട സംഘം ഗൂഢാലോചനക്ക് തുടക്കമിട്ടത്. പ്രതിരോധ വകുപ്പിലെ ഉന്നതരുമായി സുബി മല്ലിക്ക് അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ഷാനവാസ്, മേഡക് ഓര്‍ഡ്നന്‍സ് ഫാക്ടറിയില്‍നിന്ന് യുദ്ധ ടാങ്കുകള്‍ നിര്‍മിക്കുന്നതിന് വേണ്ട ഉപകരണങ്ങളും സ്പെയര്‍ പാര്‍ട്സുകളും വില്‍പന നടത്തുന്നതിനുള്ള കരാറാണ് ആദ്യം നേടിയെടുത്തത്. നേരത്തേ ഇത്തരം ഉപകരണങ്ങള്‍ വാങ്ങിയിരുന്ന കമ്പനിക്ക് നല്‍കിയിരുന്ന ടെന്‍ഡര്‍ റദ്ദാക്കിയാണ് മേഡക്കിലെ കമ്പനി അധികൃതര്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ്സിന് കരാര്‍ നല്‍കിയത്. ആദ്യം കുറഞ്ഞ നിരക്കില്‍ ഉറപ്പിച്ച കരാറുകള്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ സ്വാധീനത്തിന് വഴങ്ങി റീടെന്‍ഡര്‍ വിളിച്ച് കൂടിയ തുകക്ക് ഉറപ്പിച്ച് നല്‍കിയതായാണ് സി.ബി.ഐയുടെ കണ്ടത്തെല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.