You are Here : Home / News Plus

നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈകോടതിയുടെ നോട്ടീസ്

Text Size  

Story Dated: Friday, July 18, 2014 05:12 hrs UTC

ലഖ്നോ: തെരഞ്ഞെടുപ്പില്‍ അനുവദിച്ചതിലും ഏറെ പണം ചെലവഴിച്ചു എന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലഹബാദ് ഹൈകോടതിയുടെ നോട്ടീസ്. വരണാസിയില്‍ മോദിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിന്‍െറ അജയ് റായിയുടെ പരാതിയിലാണ് നോട്ടീസ്.
കോടിക്കണക്കിന് രൂപയാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത്. ഒരു സ്ഥാനാര്‍ത്ഥിക്ക് 70 ലക്ഷത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പറ്റില്ലെന്നിരിക്കെ ഇത് ചട്ടലംഘനമാണെന്ന് അജയ് റായ് പരാതിയില്‍ പറയുന്നു. മോദി തന്‍െറ ഭാര്യയുടെ വരുമാന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പൂരിപ്പിക്കാതെ വിട്ടതും സുപ്രീംകോടതിയുടെ ഉത്തരവിന് എതിരാണ്.
മോദിയുടെ ചിത്രവും പേരും അടങ്ങിയ ടി ഷര്‍ട്ടുകളും തൊപ്പികളും വിതരണം ചെയ്തത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണെന്നും അജയ് റായ് പരാതിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.