You are Here : Home / News Plus

ദയാവധം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു

Text Size  

Story Dated: Thursday, July 17, 2014 12:54 hrs UTC

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ ടി.എസ്. അന്ത്യാര്‍ജുനയെ നിയമിച്ചിട്ടുമുണ്ട്.
എന്നാല്‍, ദയാവധം ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗബെഞ്ചിനെ അറിയിച്ചു. ആത്മഹത്യയുടെ മറ്റൊരു രൂപമാണ് ദയാവധം. രാജ്യത്ത് ആത്മഹത്യ നിയമവിരുദ്ധമാണ്. ദയാവധം അനുവദിച്ചാല്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.