You are Here : Home / News Plus

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: പ്രതിപക്ഷം സഭ വിട്ടു

Text Size  

Story Dated: Monday, July 07, 2014 05:56 hrs UTC

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ.സുരേഷ് കുറുപ്പ് എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മാനേജുമെന്‍റുകള്‍ വാങ്ങുന്ന കൊള്ളപണത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് എന്ത് പാരിതോഷികം കിട്ടിയെന്ന്പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. 350 കോടി രൂപയുടെ കൊള്ളയാണ് ഈ കാര്യത്തില്‍ മാനേജുമെന്റുകള്‍ നടത്തിയിട്ടുള്ളതെന്നും വി.എസ് പറഞ്ഞു. 420 മെഡിക്കല്‍ സീറ്റുകളിലാണ് മാനേജ്മെന്‍റ് അനധികൃതമായി പ്രവേശനം നടത്തിയതെന്ന അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ സുരേഷ്കുറുപ്പ് എം.എല്‍.എ പറഞ്ഞു. ഇതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും സുരേഷ്കുറുപ്പ് ആരോപിച്ചു. എന്നാല്‍ 9 സ്വാശ്രയകോളേജുകളുമായി രണ്ട് ദിവസത്തിനകം കരാര്‍ ഒപ്പിടുമെന്നും ചര്‍ച്ചക്കും കരാറിന് തയ്യറാകാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.