You are Here : Home / News Plus

ചെന്നൈ കെട്ടിട ദുരന്തം: മരണം 42 ആയി

Text Size  

Story Dated: Wednesday, July 02, 2014 07:06 hrs UTC

ചെന്നൈ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുയെണ്ണം 42 ആയി. 27 പേരെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ജീവനോടെ പുറത്തെടുത്തു. അഞ്ചുപേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം ശനിയാഴ്ച വൈകീട്ടാണ് തകര്‍ന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളാണ് മരിച്ച നിര്‍മാണ തൊഴിലാളികളില്‍ ഏറെയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.