You are Here : Home / News Plus

വിവാദ പരാമര്‍ശം; തപസ് പാല്‍ നിരുപാധികം മാപ്പു പറഞ്ഞു

Text Size  

Story Dated: Tuesday, July 01, 2014 04:33 hrs UTC

കൊല്‍ക്കത്ത: വിവാദ പരാമര്‍ശം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി തപസ് പാല്‍ നിരുപാധികം മാപ്പു പറഞ്ഞു. പ്രസ്താവനക്കെതിരെ വ്യാപകമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം തപസ് പാല്‍ മാപ്പ് എഴുതി നല്‍കിയത്. അതിനിടെ തപസ് പാലിന്‍െറ പ്രസംഗം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ബംഗാള്‍ സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ബംഗാളിലെ നാദിയ ജില്ലയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കടുത്ത ഭാഷയില്‍ തപസ് പാല്‍ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയത്. തന്‍െറ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപദ്രവിക്കപ്പെട്ടാല്‍ ആളുകളെ അയച്ച് സി.പി.എമ്മുകാരുടെ ഭാര്യമാരെ ബലാത്സംഗം ചെയ്യാന്‍ മടിക്കില്ല എന്നായിരുന്നു പ്രസ്താവന. വിവാദ പ്രസ്താവനയത്തെുടര്‍ന്ന് കനത്ത പ്രതിഷേധമാണ് സി.പി.എമ്മുള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിച്ചത്.
തപസ് പാലിനെ അറസ്റ്റ് ചെയ്യണമെന്നും ലോക്സഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്യണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടിരുന്നു. തപസിനെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മയും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, തപസ് പാലിന്‍െറ പ്രസ് താവന നിര്‍ഭാഗ്യകരമാണെന്ന് ഭാര്യ നന്ദിനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.