You are Here : Home / News Plus

സുഡാനില്‍ മതംമാറിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ജയില്‍ മോചിതയായി

Text Size  

Story Dated: Friday, June 27, 2014 05:15 hrs UTC

സുഡാനില്‍ മതം മാറി ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി വീണ്ടും ജയില്‍ മോചിതയായി. ഡോക്ടര്‍ മറിയം യെഹ്യ ഇബ്രാഹിം ഇഷാഗും കുഞ്ഞും ഇപ്പോള്‍ യു.എസ് എമ്പസിയില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യം വിട്ടുപോകരുതെന്ന നിബന്ധനയില്‍ കഴിഞ്ഞ ആഴ്ചയാണ് മറിയത്തെ ജയില്‍ മോചിതയാക്കിയത്. എന്നാല്‍ വ്യാജരേഖകളുമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സുഡാന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ നിന്നും യുവതിയെ വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. രാജ്യം വിട്ടുപോകില്ലെന്ന ഉറപ്പില്‍ ആള്‍ ജാമ്യത്തിലാണ് ഇവരെ വീണ്ടും മോചിപ്പിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.