You are Here : Home / News Plus

അമിത് ഷാ ബി.ജെ.പി. അധ്യക്ഷനാകാന്‍ സാധ്യത

Text Size  

Story Dated: Thursday, June 26, 2014 04:10 hrs UTC

ബി.ജെ.പി. പാര്‍ട്ടി അധ്യക്ഷനായി അമിത് ഷാ നിയമിതനായേക്കും. അമിത് ഷായുടെ പേര് ആര്‍.എസ്.എസ്. നേതൃത്വം അംഗീകരിച്ചതായാണ് വിവരം. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ജെ.പി. നഡ്ഡ പിന്മാറിയേക്കുമെന്ന് സൂചനയുണ്ട്. പുതിയ പാര്‍ട്ടി അധ്യക്ഷന്റെ പ്രഖ്യാപനം ശനിയാഴ്ചയുണ്ടായേക്കും. ജൂണ്‍ 29-ന് ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അമിത് ഷായും ജെ.പി. നഡ്ഡയും നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.