You are Here : Home / News Plus

കുട്ടിക്കടത്ത്: ഹൈക്കോടതിയ്ക്ക് ആശങ്ക;സര്‍ക്കാരിന് വിമര്‍ശനം

Text Size  

Story Dated: Thursday, June 05, 2014 09:34 hrs UTC




അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന് നാണക്കേടല്ലേയെന്നും കോടതി ചോദിച്ചു. തമ്പ് എന്ന സന്നദ്ധസംഘടന നല്കിയ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ഇങ്ങനെ നിരീക്ഷിച്ചത്. മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികള്‍ വിശ്വസനീയമല്ലെന്നും ഹൈക്കോടതി അറിയിച്ചു. ബാലവേലയ്ക്കല്ല കുട്ടികളെ കൊണ്ടുവന്നതെന്ന് സര്‍ക്കാരിന് എങ്ങനെ ഉറപ്പുപറയാനാകും. കേസിലെ ഉന്നതരെ സംരക്ഷിക്കുകയല്ല വേണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ബഞ്ച് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More