You are Here : Home / News Plus

കടല്‍ക്കൊലക്കേസ് കോടതിയുടെ പരിഗണനയിലെന്ന് ഇറ്റലിയോട് ഇന്ത്യ

Text Size  

Story Dated: Thursday, June 05, 2014 03:00 hrs UTC

കടല്‍ക്കൊലക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫെഡറികാ മോഘറിനിയെ അറിയിച്ചു. മന്ത്രിയായതിന് തന്നെ അഭിനന്ദിക്കാന്‍ ഇറ്റാലിയന്‍ മന്ത്രി ഫോണില്‍ വിളിച്ചപ്പോഴാണ് സുഷമാസ്വരാജ് ഇക്കാര്യം പറഞ്ഞത്. കേസില്‍ വിചാരണ കാത്ത് കഴിയുന്ന ഇറ്റാലിയന്‍ നാവികരായ മാസ്സിമിലിയാനോ ലാത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ കാര്യം സംഭാഷണത്തിനിടെ മോഘറിനി ഉന്നയിക്കുകയായിരുന്നു. 20 മിനിറ്റ് നീണ്ട ഫോണ്‍സംഭാഷണത്തില്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടതും അന്താരാഷ്ട്രവുമായ വിഷയങ്ങള്‍ കടന്നുവന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More