You are Here : Home / News Plus

മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് അബ്ദുല്ലക്കുട്ടി

Text Size  

Story Dated: Wednesday, June 04, 2014 02:48 hrs UTC

കണ്ണൂര്‍: മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ. കുട്ടികളുടെ ഭാവിയോര്‍ത്താണ് കുടുംബത്തെ മംഗലാപുരത്തെ വാടകവീട്ടിലേക്ക് മാറ്റിയത്. മൂന്നു മാസമായി ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
സരിതയുടെ ആരോപണത്തിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു പൊതുപ്രവര്‍ത്തകനോടും ഇത്തരം ക്രൂരത പാടില്ല. കുറ്റം ചെയ്തവരോടില്ലാത്ത വിചാരണയാണ് തന്‍െറ വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത്. ഒരു മുസ് ലിം ആയതു കൊണ്ടാണ് തന്‍െറ കുടുംബം ആത്മഹത്യ ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകനായ താന്‍ ഒളിവില്‍ പോയിട്ടില്ല. കണ്ണൂരിലെ എം.എല്‍.എ ഓഫീസ് അടച്ചു പൂട്ടിയെന്ന വാര്‍ത്ത തെറ്റാണ്. തന്നെ വെറുതെ വിടണമെന്നും വാര്‍ത്താലേഖകരോട് അബ്ദുല്ലക്കുട്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More