മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍പ്പെടുന്ന കാര്യമാണ് മന്ത്രിസഭാ പുന:സംഘടന. എന്നാല്‍ , സ്വാഭാവികമായും ചര്‍ക്കള്‍ നടക്കേണ്ടതാണ്. ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുന:സംഘടനാ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി മുഖ്യമന്ത്രി ന്യൂഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്രവി എന്നിവരെയും കണ്ടിരുന്നു.
Comments