You are Here : Home / News Plus

രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് യോഗേന്ദ്ര യാദവ്

Text Size  

Story Dated: Saturday, May 31, 2014 05:13 hrs UTC

ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നിഷേധിച്ചു. ഇത്തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയില്‍ മുമ്പത്തേക്കാള്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും യാദവ് ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവും നവീന്‍ ജയ്ഹിന്ദും പാര്‍ട്ടിയില്‍ തങ്ങള്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെജ്രിവാളിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എ.എ.പിയുടെ സ്ഥാപക നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഹരിയാന ഘടകത്തിന്‍െറ ചുമതല വഹിക്കുകയാണ്. എ.എ.പിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ നവീന്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹിസാറിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.