റോഡ് സുരക്ഷയെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതിക്ക് രൂപം നല്കി. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണനാണ് മൂന്നംഗ സമതിയുടെ അധ്യക്ഷന്‍. റോഡ് വികസനത്തിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിമാര്‍ സമിതിക്ക് മുമ്പാകെ ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. റോഡ് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. മോട്ടോര്‍വാഹനനിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ സമര്‍പ്പിക്കാമെന്നും സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments