You are Here : Home / News Plus

ഗോകര്‍ണം-കന്യാകുമാരി മലയോര ഹൈവേക്ക് സാധ്യതാ പഠനം പൂര്‍ത്തിയായി

Text Size  

Story Dated: Thursday, April 17, 2014 04:17 hrs UTC

കര്‍ണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ 17 ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഗോകര്‍ണം-കന്യാകുമാരി മലയോര ഹൈവേക്ക് സാധ്യതാപഠനം പൂര്‍ത്തിയായി. നിര്‍ദിഷ്ട പാതക്ക് 1350 കി.മീ ദൈര്‍ഘ്യമാണ് കണക്കാക്കിയിട്ടുള്ളത്. ഗുജറാത്തിലെ തപ്തിനദി മുതല്‍ കന്യാകുമാരി വരെ നീണ്ട പശ്ചിമഘട്ടത്തിന്‍െറ പടിഞ്ഞാറന്‍ ചെരിവിലൂടെ പ്രകൃതി മനോഹരമായ ഭൂഭാഗങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.
ശാസ്ത്രീയമായ മാനദണ്ഡങ്ങളുടെയും സ്ഥിതി വിവരക്കണക്കുകളുടെയും അടിസ്ഥാനത്തില്‍ റൂട്ട് നിര്‍ണയം നടത്തിയതിനാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയോ പരിസ്ഥിതി പ്രശ്നങ്ങളോ ഇല്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്നാണ് അവകാശവാദം. മലനാട്ടിലൂടെ തെക്കുവടക്കായി ആകെ ദൈര്‍ഘ്യത്തിന്‍െറ 95 ശതമാനവും നിലവിലുള്ള റോഡുകളെ ബന്ധിപ്പിച്ചാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. അഞ്ച് ശതമാനം പുതിയ റോഡുകള്‍ ഉണ്ടാകേണ്ടത് തൃശൂര്‍-മലപ്പുറം ജില്ലകളിലാണ്. ആകെ ദൈര്‍ഘ്യത്തിന്‍െറ 80 ശതമാനം ദേശീയപാതകളും സംസ്ഥാനപാതകളുമാണ്. കേരളത്തിലെ 800 കി.മീറ്റര്‍ നന്ദാരപദവ്-കടുക്കര മലയോര ഹൈവേയുടെ ഭാഗമാണ്. ഇത് 1997ല്‍ സര്‍ക്കാര്‍ സംസ്ഥാന ഹൈവേയായി അംഗീകരിച്ചിട്ടുള്ളതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.