ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതായി അധ്യക്ഷന്‍ എം.കരുണാനിധി ചെന്നൈയില്‍ അറിയിച്ചു.
അച്ചടക്ക നടപടികളുടെ ഭാഗമായി ജനുവരിയില്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നതടക്കമുള്ള ആരോപണത്തെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്. എന്നാല്‍ സസ്പെന്‍ഷനിലായിട്ടും അഴഗിരി പാര്‍ട്ടിക്കെതിരെ വിമര്‍ശവുമായി രംഗത്തത്തെിയിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയത് പണചാക്കുകള്ക്കാണെന്നും ഈ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരുമെന്നും അഴഗിരി വിമര്‍ശിച്ചിരുന്നു.
Comments