You are Here : Home / News Plus

അലഹാബാദില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

Text Size  

Story Dated: Thursday, March 20, 2014 05:28 hrs UTC

അലഹബാദ് നഗരത്തില്‍ ബിജെപിയുടെ യുവനേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതിനെതുടര്‍ന്ന് രോഷാകുലരായ അനുയായികള്‍ നഗരത്തില്‍ പലയിടത്തും ആക്രമണം നടത്തി. നിരവധി കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. പോലീസെത്തി സുരക്ഷ ശക്തമാക്കി. അക്രമികളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.