You are Here : Home / News Plus

ഇറ്റാലിയന്‍ നാവികര്‍ക്ക് ''പത്മപുരസ്കാരം' നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Monday, February 10, 2014 08:25 hrs UTC

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . ഇന്ത്യാക്കാരായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊന്നവര്‍ക്ക് പത്മപുരസ്കാരം നല്‍കാനാവില്ലെന്ന് അറ്റോണി ജനറല്‍ കോടതിയില്‍ പരിഹസിച്ചു. നാവികര്‍ക്കെതിരെ സുവ ചുമത്തുന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളും കടല്‍കൊള്ളയും തടയാന്‍ ലക്ഷ്യമിടുന്ന സുവനിയമം നാവികര്‍ക്കെതിരെ ചുമത്തരുതെന്ന ഇറ്റലിയുടെ ഹര്‍ജിയില്‍ അടുത്ത ആഴ്ച കോടതി അന്തിമ വാദം കേള്‍ക്കും.
കേസില്‍ തീരുമാനമാകുന്നതു വരെ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി വാദം കേള്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.