കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുമായി ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് തോമസ് മാര്‍ അത്തനാസിയോസ് ചര്‍ച്ച നടത്തി. മോദി പ്രധാനമന്ത്രിയാകുന്നത് സന്തോഷകരമാണെന്ന് ചര്‍ച്ചയ്ക്കുശേഷം ബിഷപ്പ് പറഞ്ഞു. മോദി ഗുജറാത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇതെനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. അത് ജനങ്ങളും തിരിച്ചറിയും-ബിഷപ്പ് പറഞ്ഞു.
Comments