വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടിന് മുമ്പില്‍ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു.ചിറ്റിലപ്പിള്ളിക്കെതിരെ നല്കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്. സമരം രാഷ്ട്രീയപ്രേരിതമെന്ന് ചിറ്റിലപ്പിള്ളിയുടെ ആരോപണത്തിനെതിരെ ബുധനാഴ്ചയാണ് ജസീറ പരാതി നല്‍കിയത്. ഈ പരാതിയാണ് ഉച്ചക്കഴിഞ്ഞ് മൂന്നു മണിയോടെ പിന്‍വലിച്ചത്. പണം നല്‍കില്ലെന്ന് ചിറ്റിലപ്പിള്ളി പരസ്യമായി പറഞ്ഞ സാഹചര്യത്തിലാണ് സമരം നിര്‍ത്തുന്നതെന്ന് ജസീറ അറിയിച്ചു.
എന്നാല്‍ ജസീറക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. സമരത്തിന്റെ പേരില്‍ മക്കളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.
Comments