ടി.പി ചന്ദ്രശേഖരന് വധഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിന് വിടാതിരിക്കാനുള്ള കാരണമെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് കോഴിക്കോട് പറഞ്ഞു. ഒരു കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് സംസ്ഥാന സര്‍ക്കാറിന് തോന്നുന്നുവെങ്കില്‍ അതിന് നിയമതടസമൊന്നുമില്ല. കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ടി.പിയുടെ വീട് സന്ദര്‍ശിക്കുകയും സുതാര്യമായ അന്വേഷണം ഉറപ്പു നല്‍കുകയും ചെയ്തതാണ്. അദ്ദേഹം ആഭ്യന്തരമന്ത്രിയായപ്പോള്‍ സി.ബി.ഐ അന്വേഷണം വൈകുന്നുവെന്നത് ഖേദകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ടി.പിയുടെ വിധവ കെ.കെ രമയെ നിരാഹാരസമരത്തിലേക്ക് തള്ളിവിടാതെ തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments