You are Here : Home / News Plus

സി.ബി.ഐ അന്വേഷണത്തിന് രമയുടെ നിരാഹാരം ഇന്നു മുതല്‍

Text Size  

Story Dated: Monday, February 03, 2014 05:00 hrs UTC

ടി.പി. ചന്ദ്രശേഖരന്‍റെ  വിധവയും ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ടി.പിയുടെ വധത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഞായറാഴ്ച രാത്രി 9.30 ഓടെ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രമയെ ആര്‍.എം.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്.
സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെ.കെ. രമ ഒഞ്ചിയത്ത് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ  പിന്തുണ സമരത്തിന് തേടിയിട്ടുണ്ടെന്നും രമ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.