You are Here : Home / News Plus

ലാവലിന്‍: ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ കൃഷ്ണയ്യര്‍

Text Size  

Story Dated: Saturday, February 01, 2014 09:26 hrs UTC

ലാവലിന്‍ കേസ് സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ഗവര്‍ണര്‍ നിഖില്‍ കുമാര്‍ എന്നിവര്‍ക്ക് കത്തയച്ചു.
ഹരജിയില്‍ വാദം കേള്‍ക്കില്ലെന്ന ജഡ്ജിമാരുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഇത് മൗലിക നീതിയിലും ധര്‍മ്മത്തിലും വീഴ്ച വരുത്തുന്നതിന് തുല്യമാണ്. ഇത്തരക്കാരെ പാര്‍ലമെന്‍റ് ഇന്‍പീച്ച് ചെയ്യണം അല്ലെങ്കില്‍ തല്‍സ്ഥാനത്ത് നിന്ന് രാഷ്ട്രപതി പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.