You are Here : Home / News Plus

ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

Text Size  

Story Dated: Sunday, January 19, 2014 08:33 hrs UTC

നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഉഗാണ്ട സ്വദേശികളായ യുവതികള്‍ സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു നല്‍കിയ പരാതിയിലാണ് നടപടി. സെക്ഷന്‍ 156(3) സി.ആര്‍.പി.സി പ്രകാരം സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
ഡല്‍ഹിയില്‍ ഉഗാണ്ട സ്വദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് റെയ്ഡ് നടത്താന്‍ കഴിഞ്ഞ ദിവസം സോംനാഥ് ഭാരതി ഉത്തരവിട്ടിരുന്നു. അര്‍ദ്ധരാത്രി വാസസ്ഥലത്തു നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്നും തങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായെന്നും ആരോപിച്ചാണ് യുവതികള്‍ കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.