You are Here : Home / News Plus

ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

Text Size  

Story Dated: Friday, January 17, 2014 07:30 hrs UTC

 

പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ (82) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധ വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 23നാണ് സുചിത്ര സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ നടി മൂണ്‍ മൂണ്‍ സെന്‍ മകളാണ്. നടിമാരായ റീമ സെന്‍, റെയ്മ സെന്‍ എന്നിവര്‍ ചെറുമക്കള്‍.

1952ല്‍ "ശേഷ് കൊതെ" എന്ന ബംഗാളി സിനിമയിലൂടെയാണ് അരങ്ങേറ്റം. ബിമല്‍ റോയിയുടെ "ദേവദാസ്" (1955), "ആന്ധി" (1975) എന്ന സിനിമകളിലൂടെ നായികപദവിയിലേക്ക് ഉയര്‍ന്നു. ദേവദാസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേ
ടി. ആന്ധിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥയെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് സുചിത്ര സെന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.