You are Here : Home / News Plus

ചെന്നിത്തലയും തിരുവഞ്ചൂരും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Friday, January 03, 2014 03:28 hrs UTC

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്‍. ബാലകൃഷ്ണപിള്ളയും അരമണിക്കൂര്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ചങ്ങനാശേരി പെരുന്നയില്‍  എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം എന്‍.എസ്.എസ് ഗെസ്റ്റ് ഹൗസിലെ മുറിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പുറത്തിറങ്ങിയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിച്ചില്ല. ഇതേസമയം, കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ മന്നം ജയന്തിയില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്നാല്‍, ഉച്ചക്ക് ശേഷം കോട്ടയം പ്രസ്ക്ലബില്‍  നടന്ന മുഖാമുഖത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തോട് ‘തങ്ങള്‍ കൂടിയിരുന്ന് തമാശ പറയുക’യായിരുന്നെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. ഗണേഷ്കുമാറിന്‍റെ  മന്ത്രിസ്ഥാന പ്രശ്നം തമാശക്കാര്യമല്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More