You are Here : Home / News Plus

കടുത്ത നടപടിക്കൊരുങ്ങി പിള്ള

Text Size  

Story Dated: Tuesday, December 31, 2013 07:32 hrs UTC

 

ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്ബി കര്‍ക്കശ നിലപാടിലേക്ക്.

പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള കടുത്ത അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങളെ വഞ്ചിച്ചു. ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. എല്ലാം ഒടുക്കത്തിന്‍റെ  തുടക്കമാണെന്നും പ്രതികരിച്ച പാര്‍ട്ടി ചെയര്‍മാന്‍ മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഗണേഷിന്‍റെ എം.എല്‍.എ സ്ഥാനവും മറ്റ് ഔധ്യോഗിക  സ്ഥാനങ്ങളും രാജിവെയ്ക്കുമെന്ന മുന്നറിയിപ്പും നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.