You are Here : Home / News Plus

കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍

Text Size  

Story Dated: Monday, December 30, 2013 08:39 hrs UTC

 

 


 

കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ കൊല്ലം ചടയമംഗലത്തു നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

സ്ഫോടക വസ്തു നിരോധന നിയമ പ്രകാരവും മനപൂര്‍വമല്ലാത്ത നരഹത്യക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. ദുരന്തത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.