You are Here : Home / News Plus

വികസനത്തിന് വയല്‍നികത്തുന്നതില്‍ തെറ്റില്ല: മന്ത്രി കെ.സി. ജോസഫ്

Text Size  

Story Dated: Monday, December 30, 2013 05:19 hrs UTC

വികസന പദ്ധതികള്‍ക്കുവേണ്ടി വയല്‍നികത്തുന്നതില്‍ തെറ്റില്ളെന്ന് മന്ത്രി കെ.സി.ജോസഫ്.നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍  പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുവേണ്ടി വയല്‍നികത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നത് പരാമര്‍ശിച്ചുകൊണ്ട് ഇത്തരമൊരു ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നുവെങ്കില്‍ നെടുമ്പാശേരിയില്‍ വിമാനത്താവളമുയരുമായിരുന്നുവോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ  ചോദ്യം.
നെടുമ്പാശേരിയില്‍ വിമാനത്താവളം നിര്‍മിച്ചത് ഏക്കര്‍ കണക്കിന് ഭൂമി നികത്തിക്കൊണ്ടാണ്. തരിശായി കിടക്കുന്ന കൃഷി ഭൂമി ഇത്തരത്തില്‍ പൊതുപങ്കാളിത്തത്തോടെയുളള പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.