You are Here : Home / News Plus

തിരുവല്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക്

Text Size  

Story Dated: Thursday, December 26, 2013 07:30 hrs UTC

 

ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്കു നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സ്വകാര്യബസുകള്‍ പണിമുടക്കും.
തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ഒന്‍പത് ബസ്സുകളുടെ ചില്ലാണ് അജ്ഞാതര്‍ തല്ലിത്തകര്‍ത്തത്.

ക്രിസ്മസ് ദിനമായതിനാല്‍ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാരോ കാവല്‍ക്കാരോ ഉണ്ടായിരുന്നില്ല. കാലത്ത് തൊഴിലാളികള്‍ സ്റ്റാന്‍ഡില്‍ വന്നപ്പോഴാണ് ബസ്സുകള്‍ തകര്‍ത്ത വിവരം അറിയുന്നത്. വ്യാഴാഴ്ച വെളുപ്പിന് ഒരു മണിക്കുശേഷമാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.